Thursday, October 17, 2013

S.S.L.C/ PLUS TWO/ ITI യോഗ്യത ഉള്ളവര്‍ക്ക് റെയിൽവേയിൽ അവസരം

RAILWAY RECRUITMENT CELL - SOUTHERN RAILWAY, CHENNAI
Employment Notification Number : RRC 02 / 2013 dated 21-09-2013
Recruitment to Posts in Pay band - 1 (Rs 5,200 - 20,200) with grade pay of Rs.1,800/- in Southern Railway & ICF
Opening date : 21-09-2013                    Closing date : 21-10-2013 at 17:00 hrs

  അപേക്ഷകൾ ഓണ്‍ലൈൻ വഴി നല്കാവുന്നതാണ് 

അപേക്ഷയുടെ നടപടികള്‍
നടപടി 1നിര്‍ദ്ദേശങ്ങള്‍ വായിക്കുക
നടപടി 2 അപേക്ഷാപത്രിക പൂരിപ്പിക്കുക
നടപടി 3 വിശദവിവരങ്ങള്‍ സമര്‍പ്പിക്കുക
നടപടി 4 അപേക്ഷാപത്രിക സമര്‍പ്പിക്കുന്നതിനായി “വണ്‍ - ടൈം പാസ്‌ വേഡ്‌” പ്രവേശിപ്പിക്കുക
ശ്രദ്‌ധിക്കുക: നിങ്ങളുടെ മൊബൈലിലേക്ക്‌ അയച്ചുതന്ന 6 അക്കങ്ങളുള്ള കോഡാണ്‌ വണ്‍ - ടൈം പാസ്‌ വേഡ്‌.
നടപടി 5 രസീതിന്‍റെ / ചെല്ലാന്‍റെ (ബാങ്ക്‌/പോസ്റ്റ്‌ ഓഫീസ്‌) പ്രിന്‍റ്‌ എടുക്കുക
അപേക്ഷാപത്രിക പൂരിപ്പിക്കുന്നതിനുമുമ്പ്‌ ആവശ്യമായവ
താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തയ്യാറാണെന്ന്‌ ദയവായി ഉറപ്പ്‌ വരുത്തുക.
1. മൊബൈല്‍ നമ്പര്‍ (നിര്ബതന്ധമായും. - നിങ്ങളുടെ മൊബൈല്‍ കൂടെതന്നെ കരുതുക. SMS വഴി ഒരു “വണ്‍ - ടൈം പാസ്‌ വേഡ്‌ “ നിങ്ങള്ക്ക്ട‌ അയച്ചുതരുന്നതാണ്‌. അപേക്ഷ സമര്പ്പി്ക്കാന്‍ ഈ അയച്ചുതന്ന “വണ്‍ - ടൈം പാസ്‌ വേഡ്‌ “ പ്രവേശിപ്പിക്കേണ്ഭത്‌ ആവശ്യമാണ്‌).
2. ഇ-മെയില്‍ (നിര്ബ ന്ധമായും. പൂരിപ്പിച്ച പത്രികയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന ഒരു രസീത്‌ പ്രസ്‌തുത ഇ-മെയിലിലേക്ക്‌ അയക്കുന്നതാണ്‌).
3. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍.
4. വിദ്യാഭ്യാസപരമായ വിവരങ്ങള്‍.
ദയവായി ഉറപ്പ് വരുത്തുക:
i. വിജ്ഞാപനം നമ്പര്‍ RRC 02/2013, തീയതി 21-09-2013 യില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളും വായിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ii. പത്രികയിലെ എല്ലാ കോളങ്ങളും നിബന്ധമായും പൂരിപ്പിച്ചിരിക്കണം.
iii. രേഖകളെ ബലപ്പെടുത്തുന്ന തെളിവുകള്‍ കൈവശം ഉണ്ടായിരിക്കേണ്ടതാണ്. രേഖകള്‍ പരിശോധിക്കുന്ന സമയത്ത് തെളിവിനായി അവ ഹാജരാക്കേണ്ടതാണ്.
iv. വ്യാജ രേഖകള്‍ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ RRB/RRC യുടെ പരീക്ഷകളില്‍ ഹാജരാകുന്നതില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കുന്നതാണ്.
v. ഉദ്യോഗാര്‍ത്ഥി OBC/SC/ST/Ex വിമുക്തഭടന്‍/അംഗവൈകല്യമുള്ളവര്‍ എന്നിവയില്‍ ഏതിലെങ്കിലും ഉള്‍പ്പെടുമെങ്കില്‍ സാക്ഷ്യപത്രത്തിന്‍റെ നമ്പര്‍, തീയതി, നല്‍കിയ സ്ഥലം, നല്‍കിയ അധികൃതര്‍ എന്നിവയെ കുറിക്കുന്ന വിവരങ്ങള്‍ അതുമായി ബന്ധപ്പെട്ട കോളങ്ങളില്‍ വ്യക്തമാക്കേണ്ടതാണ്.
vi. ഒരു ഉദ്യോഗാര്‍ത്ഥി ഒരു അപേക്ഷ മാത്രമേ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരുടെ സ്ഥാനാര്‍ത്ഥിത്വം തള്ളപ്പെടുന്നതാണ്.
vii. പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസ യോഗ്യത മാത്രമേ അപേക്ഷയില്‍ കാണിക്കാന്‍ പാടുള്ളു.
viii. പരീക്ഷ ഫീസ് (ഇളവ് ലഭിച്ചവരൊഴികെ) അടയ്ക്കേണ്ടത് പോസ്റ്റ് ഓഫീസിലോ പേര് നിര്‍ദ്ദേശിക്കപ്പെട്ട ബാങ്കുകളിലോ ആണ്.
ix. എല്ലാ RRC കള്‍ക്കും ഒരേ ദിവസം തന്നെയായിരിക്കും പരീക്ഷ നടത്തുന്നത്.

അപേക്ഷകൾ ഓണ്‍ലൈൻ വഴി നല്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home